റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രധാനമന്ത്രി: വിയോജിപ്പില്ലെന്ന് നിതീഷ് കുമാര്‍

January 1, 2023 - 9:33 am

പട്ന: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിനോട് വിയോജിപ്പില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയാകും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിന് അവകാശവാദമുന്നയിക്കുന്നില്ല. ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യ നിര കെട്ടിപ്പടുക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക ഭാരതത്തിനു ‘പുതിയൊരു രാഷ്ട്രപിതാവ്’ എന്ന തരത്തിലുണ്ടാകുന്ന പരാമര്‍ശങ്ങളെ നിതീഷ് പരിഹസിച്ചു. രാജ്യത്തിനു വേണ്ടി നരേന്ദ്ര മോദി എന്തു ചെയ്തിട്ടുണ്ട്? രാജ്യത്ത് എന്തു വികസനമാണുണ്ടായത്? വികസനം പരസ്യങ്ങളില്‍ മാത്രമാണുള്ളത്. സാങ്കേതിക വിദ്യയെ മോദി സ്വന്തം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുകയാണെന്നും നിതീഷ് ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *