ഇസ്ലാമാബാദ് : പാക്കിസ്ഥാനില്‍ തീവ്രവാദവിരുദ്ധ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരെ ബന്ദികളാക്കിയ താലിബാന്‍കാരെ സൈന്യം വധിച്ചു. വടക്കുപടിഞ്ഞാറന്‍ ജില്ലയിലുള്ള കേന്ദ്രത്തിലെ ജീവനക്കാരെയാണ് തഹ്രീകെ താലിബാന്‍ പാക്കിസ്ഥാന്‍ (ടി ടി പി) സംഘടനയിലെ അംഗങ്ങള്‍ ബന്ദികളാക്കിയത്. കേന്ദ്രത്തിലുണ്ടായിരുന്ന 33 താലിബാന്‍കാരെയും വധിച്ചിട്ടുണ്ട്. പ്രത്യേക സേനയാണ് ഓപറേഷന്‍ നടത്തിയത്. രക്ഷാപ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പായി രണ്ട് ബന്ദികളെ തീവ്രവാദികള്‍ വധിച്ചതായി പാക് പ്രതിരോധ മന്ത്രി ഖാജ മുഹമ്മദ് പറഞ്ഞു.
ജീവനക്കാരെ ബന്ദികളാക്കിയ താലിബാന്‍കാരെ പാക് സൈന്യം വധിച്ചു
