സ്വർണം കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ലാഭം ഗോൾഡ് ബോണ്ട്

മുംബൈ: സ്വർണം ഒരു ആഭരണം എന്നതിലുപരി നിക്ഷേപമായി കണക്കാക്കുന്നവരാണ് പലരും. എന്നാൽ ഒരു ആഭരണം വാങ്ങുമ്പോൾ 3% പണിക്കൂലി, ടാക്‌സ്, എന്നിവയെല്ലാം കൊടുത്ത് സ്വർണത്തിന്റെ യഥാർത്ഥ മൂല്യത്തേക്കാൾ കൂടുതൽ തുകയ്ക്കാണ് വാങ്ങേണ്ടി വരിക. സ്വർണം ലോക്കറിൽ സൂക്ഷിക്കുകയാണെങ്കിൽ ലോക്കർ വാടകയും നൽകണം. ഈ അവസരത്തിൽ നമുക്ക് തുണയാകുന്നു ഗോൾഡ് ബോണ്ടുകൾ.

സ്വർണം തന്നെയാണ് ഗോൾഡ് ബോണ്ട്. റിസർവ് ബാങ്ക് വഴി നേരിട്ട് വാങ്ങുന്ന ഇത്തരം സ്വർണം ഫിസിക്കൽ ഫോമിൽ അല്ല എന്ന് മാത്രം, പകരം നമുക്ക് സർട്ടിഫിക്കറ്റാണ് ലഭിക്കുന്നത്. ഗോൾഡ് ബോണ്ടിന് ജിഎസ്ടി നൽകേണ്ട, പണിക്കൂലി അല്ല, ലോക്കർ ചാർജും വേണ്ട. മോഷ്ടിക്കപ്പെടുമെന്ന പേടി ഇല്ലേയില്ല.

ഒരിടവേളയ്ക്ക് ശേഷം ആർബിഐ വീണ്ടും ഗോൾഡ് ബോണ്ട് പുറത്തിറക്കുകയാണ്. ഒരു ഗ്രാമിന് 5,409 രൂപയാണ് നൽകേണ്ടത്. 2023 ഡിസംബർ 23 വരെ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിച്ചാൽ 50 രൂപ കുറച്ച് 5,359 രൂപ നൽകിയാൽ മതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →