റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മധു വധക്കേസ് : വൈദ്യുതി ഇല്ലാത്തതിനാലാണ് എഫ് ഐ ആർ മാനുവലായി രേഖപ്പെടുത്തിയത് എന്ന വാദത്തിന് തിരിച്ചടി

December 17, 2022 - 11:31 am

പാലക്കാട്:അട്ടപ്പാടി മധു വധക്കേസിൽ എഫ് ഐ ആർ മാനുവലായി രേഖപ്പെടുത്തിയത് വൈദ്യുതി ഇല്ലാത്തതിനാലാണെന്ന പ്രോസിക്യൂഷൻ വാദത്തിന് തിരിച്ചടി. വൈദ്യുതി പോയാലും പ്രവർത്തനക്ഷമമായ മൂന്ന് ജനറേറ്ററുകളും ബാറ്ററികളും ഉൾപ്പെടെയുള്ള ആധുനീക സജ്ജീകരണങ്ങൾ അഗളി പൊലീസ് സ്റ്റേഷനിലുണ്ടെന്ന് കോടതിയിൽ ഹാജരാക്കിയ പ്രോപ്പർട്ടി റജിസ്റ്റർ ചൂണ്ടിക്കാട്ടി പ്രതിഭാഗം വാദിച്ചു.

വധക്കേസ് സി സി ടി എൻ എസ് ആയി റജിസ്റ്റർ ചെയ്യാൻ വൈദ്യുതി ഇല്ലായിരുന്നു എന്നാണ് പ്രോസിക്യൂഷന്റെ വാദവും സാക്ഷി മൊഴികളും.എന്നാൽ കോടതിയിൽ ഹാജരാക്കിയ അഗളി പൊലീസ് സ്റ്റേഷൻ പ്രോപ്പർട്ടി റജിസ്റ്ററിൽ ജനറേറ്ററുകളും ബാറ്ററികളും ഉൾപ്പെടെയുണ്ട് എന്നത് വ്യക്തമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ ബാബു കാർത്തികേയൻ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനും മുൻ അഗളി ഡിവൈഎസ്പിയുമായിരുന്ന ടി.കെ.സുബ്രഹ്മണ്യനെ ക്രോസ് വിസ്താരം ചെയ്യുകയായിരുന്നു അദ്ദേഹം.

ആനവായി ചെക്ക് പോസ്റ്റിലൂടെ ആൾക്കൂട്ടം മധുവിനെ പിടികൂടി കുറ്റകരമായ രീതിയിൽ കൊണ്ടു വരുന്നത് കണ്ടുവെന്ന് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥരുടെ മൊഴിയിൽ ഇല്ലെന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ടി.കെ.സുബ്രഹ്മണ്യൻ പറഞ്ഞു.

നാല് പ്രതികൾ ഒഴികെയുള്ള മറ്റ് പ്രതികൾ നാല് ദിവസം പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിട്ടും തൊണ്ടി മുതൽ ശേഖരിക്കുന്നതിൻറെ ദൃശ്യങ്ങൾ പകർത്താതിരുന്നതിന് പ്രത്യേക തടസ്സമൊന്നും ഇല്ലായിരുന്നു.മധുവിൻറെ മരണത്തിന് ഉത്തരവാദിയായ പൊലീസുകാരെ രക്ഷപ്പെടുത്താൻ സാധാരണക്കാരും തൊഴിലാളികളുമായവരുടെ പേരിൽ കള്ളക്കേസ് ചുമത്തിയതല്ലേ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു മുൻ അഗളി ഡിവൈഎസ്പിയുടെ മറുപടി. എസ് എം എസ് ഡിവൈഎസ്പിയായ തനിക്ക് കേസ് അന്വേഷിക്കാനുള്ള അധികാരമുള്ളതിനാലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചതെന്നും ടി.കെ.സുബ്രഹ്മണ്യൻ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *