ഷിംല: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വിന്ദര്‍ സിംഗ് സുഖു ചുമതലയേല്‍ക്കും. അദ്ദേഹത്തിന്റെ പേരിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കി. മറ്റു നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം 10/12/2022 ശനിയാഴ്ച വൈകീട്ട് സുഖ്‌വിന്ദറിനെ ഔദ്യോഗികമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി പ്രഖ്യാപിക്കും.കഴിഞ്ഞ 40 വര്‍ഷമായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ സജീവ സാന്നിദ്ധ്യമാണ് സുഖ്‌വിന്ദര്‍ സിംഗ് സുഖു. ഹൈക്കമാന്‍ഡിലും സംഘടനയിലും അദ്ദേഹത്തിന് ആഴത്തിലുള്ള സ്വാധീനമുണ്ട്. ജനങ്ങള്‍ക്കിടയിലും അദ്ദേഹത്തെക്കുറിച്ച് നല്ല അഭിപ്രായമാണുള്ളത്.
മൂന്നാം തവണയും എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി കരുക്കള്‍ നീക്കിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിനെതിരെ പാര്‍ട്ടിയില്‍ പലപ്പോഴും നിലപാടെടുത്ത നേതാവാണ് അദ്ദേഹം. ജനസംഖ്യയുടെ 33 ശതമാനം വരുന്ന രജ്പുത് വിഭാഗത്തിന്റെ പ്രതിനിധിയായ അദ്ദേഹത്തിന് ലോവര്‍ ഹിമാചലിലെ സിര്‍മൗര്‍, ഹമിര്‍പൂര്‍, ബിലാസ്പൂര്‍, സോലന്‍ ജില്ലകളില്‍ അദ്ദേഹത്തിന് നിര്‍ണായക സ്വാധീനമുണ്ട്.പഠനകാലത്താണ് സുഖ്‌വിന്ദര്‍ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നത്. ഹമീര്‍പൂര്‍ ജില്ലയിലെ നദൗന്‍ നിവാസിയായ സുഖു നിയമത്തില്‍ ബിരുദം നേടിയതിന് ശേഷമാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ചേര്‍ന്നത്. ചടഡകല്‍ നിന്ന് രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം സഞ്‌ജോളി കോളേജിലെ ഇഞ, ടഇഅ എന്നിവയുടെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഇതിനുശേഷം അദ്ദേഹം സഞ്ജൗലി ഗവണ്‍മെന്റ് കോളേജിലെ എസ്സിഎയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 7 വര്‍ഷം അതായത് 1988 മുതല്‍ 1995 വരെ ചടഡക യുടെ സംസ്ഥാന പ്രസിഡന്റുമായിരുന്നു.അതിനിടെ, പ്രതിഭാ സിംഗിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്. നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിന് പുറത്ത് ഇവര്‍ പ്രതിഷേധിക്കുകയാണ്.

