ചീഫ് ജസ്റ്റിസുള്ള വേദിയില്‍ സുപ്രീം കോടതി നടപടിയെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി

ന്യുഡല്‍ഹി: സുപ്രീം കോടതി നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉപരാഷ്ട്രപതി ജഗ്ദീപ് ദന്‍കാര്‍.ജഡ്ജിയുടെ നിയമനത്തിനായി ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ ജുഡിഷ്യല്‍ നിയമനകമ്മിഷന്‍ ആക്ട് സുപ്രീം കോടതി റദ്ദാക്കിയ നടപടി അതീവഗുരുതരമെന്ന് ധന്‍കാര്‍ പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡുള്ള വേദിയിലാണ് വിമര്‍ശനം. ലോക്സഭയും രാജ്യസഭയും ഏകപക്ഷീയമായാണ് ബില്ല് പാസാക്കിയത്. പൗരന്മാരുടെ താത്പര്യത്തിനനുസരിച്ചുള്ള നിയമം പാര്‍ലമെന്റ് പാസാക്കുമ്പോള്‍ അത് സുപ്രിംകോടതി റദ്ദാക്കുകയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.എട്ടാമത് ഡോ.എല്‍.എം സിംഗ്വിചന്ദ്ര മെമ്മോറിയല്‍ പ്രഭാഷണത്തിനിടെയാണ് ഉപരാഷ്ട്രപതിയുടെ പരാമര്‍ശം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →