റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാറിലെ കൂട്ടബലാത്സംഗം: കുറ്റപത്രം ഉടന്‍

November 30, 2022 - 10:50 am

കൊച്ചി: മോഡല്‍ കാറില്‍ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. അന്വേഷണം പൂര്‍ത്തിയായി. രാജസ്ഥാന്‍ സ്വദേശിനി ഉള്‍പ്പെടെ നാലു പേര്‍ ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.എന്നാല്‍, പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. രക്തസാമ്പിള്‍ വിശദപരിശോധനയ്ക്കു നല്‍കിയിട്ടുണ്ട്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. സംഭവം നടന്ന കാര്‍ പോലീസ് പിടിച്ചെടുത്തിരുന്നു.

ഡി.ജെ. പാര്‍ട്ടിക്ക് എന്നു പറഞ്ഞായിരുന്നു യുവതിയെ കൊണ്ടുവന്നത്. പ്രതികള്‍ യുവതിയുടെ സുഹൃത്തുക്കളുമാണ്. ബാറില്‍ തനിക്കു തന്ന ബിയറില്‍ എന്തോ പൊടി ചേര്‍ത്തതായി സംശയമുണ്ടെന്നാണു പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി.
നഗരത്തിലൂടെ വാഹനം സഞ്ചരിച്ചു കൊണ്ടിരിക്കെയാണു മൂവരും പീഡിപ്പിച്ചത്. പീഡനത്തിനുശേഷം ഹോട്ടലില്‍ ഇറക്കി ഭക്ഷണം വാങ്ങി. പീഡിപ്പിച്ചവരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *