തിരുവനന്തപുരം: വിഴിഞ്ഞത്തു സമരക്കാര്‍ക്കുനേരേ പോലീസ് കല്ലെറിഞ്ഞില്ലെന്നും ബാഹ്യശക്തികള്‍ ഇടപെട്ടോയെന്ന് അറിയില്ലെന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍. ആര്‍ച്ച് ബിഷപ്പിനെ പ്രതിയാക്കിയതു നിയമപരമായാണെന്നു വ്യക്തമാക്കിയ സിറ്റി പോലീസ് കമ്മിഷണര്‍ ലത്തീന്‍ സഭയുടെ ആരോപണങ്ങള്‍ നിഷേധിച്ചു.
”മൂന്നു മണിക്കൂറോളം സംയമനം പാലിച്ചശേഷമാണ് പോലീസ് നടപടി തുടങ്ങിയത്. സമരക്കാര്‍ തുടക്കംമുതല്‍ പ്രകോപനപരമായാണ് പെരുമാറിയത്. 40 ലധികം പോലീസുകാരെ ആക്രമിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍കൊണ്ടുപോകാന്‍ പോലും അനുവദിച്ചില്ല. പോലീസ് നടപടികളില്‍ വീഴ്ചയുണ്ടായിട്ടില്ല. സ്ഥിതി നിയന്ത്രണവിധേയമാണ്. കസ്റ്റഡിയിലെടുത്തവരെ വിട്ടതു ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയതിനാലാണ്”-അദ്ദേഹം പറഞ്ഞു.