ആ​ഗോളതലത്തിൽ 281 ദശലക്ഷം പേർ സ്വന്തം നാടും വീടും ഇല്ലാതെ അലയുന്ന അവസ്ഥയാണെന്ന് ലോകാരോഗ്യസംഘടന

ന്യൂയോർക്ക്: ആഗോളതലത്തിൽ അഭയാർത്ഥികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യസംഘടന.ആഗോള ജനസംഖ്യയിലെ എട്ടിലൊന്ന് പേരും അഭയാർത്ഥികളായിരിക്കുന്നുവെന്ന കണക്കാണ് ലോകാരോഗ്യസംഘടന നിരത്തുന്നത്. 281 ദശലക്ഷം പേർ സ്വന്തം നാടും വീടും ഇല്ലാതെ അലയുന്ന അവസ്ഥയാണെന്നും വ്യക്തികൾ നിരാലംബരാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

ആഗോള തലത്തിൽ യുദ്ധം, കാലാവസ്ഥാ വ്യതിയാനം, അസമത്വം, സംഘർഷങ്ങളും കലാപങ്ങളും, വാണിജ്യ മേൽക്കോയ്മകളും കിടമത്സരങ്ങളും, ജനസംഖ്യാ പെരുപ്പം, അസംഘടിത തൊഴിൽ മേഖലകളുടെ വർദ്ധന, വിദ്യാഭ്യാസവും ആരോഗ്യവുമില്ലായ്മ അടക്കം നിരവധി കാരണങ്ങളാണ് സ്വന്തം നാടും വീടും നഷ്ടപ്പെടാൻ കാരണമെന്നും ലോകാരോഗ്യ സംഘടന റിപ്പോർട്ടിലൂടെ ചൂണ്ടിക്കാട്ടുന്നു.

ഒരു വ്യക്തി സ്വന്തം നാട്ടിൽ നിന്ന് പോകേണ്ടിവരുമ്പോഴുണ്ടാകുന്ന മാനസിക-ശാരീരിക-സാംസ്‌കാരിക നഷ്ടം വലുതാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ഭാഷാ പരമായ അസമത്വവും സാമ്പത്തിക പരാധീനതയും ഒരു വ്യക്തിയെ രണ്ടാംകിടക്കാരനാക്കി മാറ്റുന്നത് സംഘർഷത്തിലേയ്‌ക്കാണ് നയിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →