പ്രധാന വേഷത്തില്‍ അഭിനയിച്ച ലൂയിസ് സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവേ കോമഡി വേഷങ്ങള്‍ ചെയ്യാന്‍ വിളിക്കുന്നില്ലെന്ന് നടന്‍ ഇന്ദ്രന്‍സ് പറഞ്ഞു.
കോമഡിയില്‍ നിന്ന് എവിടേക്കോ വഴി തെറ്റിപ്പോയി. ഇനി അത്തരം വേഷങ്ങളിലേക്ക് തിരിച്ചുവരണം. കോമഡി വേഷങ്ങള്‍ ചെയ്യുമ്പോമ്ബോള്‍ ഒരു ഉത്സാഹമുണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞു. പത്രസമ്മേളനത്തില്‍ നടന്‍ അശോകനും പങ്കെടുത്തു. ലൂയിസില്‍ മികച്ച വേഷമാണെന്ന് അദ്ദേഹം പറഞ്ഞു.
നടന്മാരായ കലാഭവന്‍ നവാസ്, രോഹിത്, ലൂയിസിന്റെ സംവിധായകന്‍ ഷാബു ഉസ്മാന്‍, നിര്‍മാതാവ് ടി ടി എബ്രഹാം, തിരക്കഥാകൃത്ത് മനു ഗോപാല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.