കുരങ്ങുപനി ഇനി എംപോക്‌സ്

ജനീവ: കുരങ്ങുപനി(മങ്കിപോക്‌സ്) ഇനി എംപോക്‌സ് എന്നറിയപ്പെടും. ലോകാരോഗ്യ സംഘടനയുടേതാണ് തീരുമാനം. ആരോഗ്യ വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ക്കുശേഷമാണ് പുതിയ നാമകരണം.ഒരു വര്‍ഷത്തേക്കുകൂടി മങ്കിപോക്‌സ് എന്ന പേര് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അതിനുശേഷം രേഖകളില്‍ മങ്കിപോക്‌സ് എന്നു രേഖപ്പെടുത്തുന്നതിനു വിലക്കുണ്ടാകും. കുരങ്ങുപനിയെന്ന പേര് തെറ്റിദ്ധരണയുണ്ടാക്കുമെന്ന പരാതിയെ തുടര്‍ന്നാണ് ലോകാരോഗ്യ സംഘടനയുടെ ഇടപെടല്‍. ഓര്‍ത്തോപോക്‌സ് വൈറസ് വിഭാഗത്തിലുള്ള സൂനോട്ടിക് വൈറസായ മങ്കിപോക്‌സ് വൈറസാണ് ഈ രോഗത്തിന് കാരണമാകുന്നത്. രോഗലക്ഷണങ്ങളുടെ ദൈര്‍ഘ്യം സാധാരണയായി 2 മുതല്‍ 4 ആഴ്ച വരെയാണ്.പനിയും മറ്റ് ലക്ഷണങ്ങളും എല്ലാ പകര്‍ച്ചയിലും പൊതുവായി കണ്ടെത്തിയിട്ടില്ല. വസൂരിയുടെ കാരണക്കാരനായ വേരിയോള വൈറസിന്റെ വിഭാഗത്തില്‍പ്പെട്ട വൈറസാണ് രോഗകാരണമാകുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →