തിരുവനന്തപുരം: വിഴിഞ്ഞത്ത് സംഘർഷം ഒഴിവാക്കാൻ കളക്ടർ വിളിച്ച സർവകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട സമരസമിതി സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കി.
അതേസമയം വിഴിഞ്ഞത്തെ കലാപഭൂമിയാക്കാൻ ഗൂഢനീക്കം നടക്കുന്നുന്നതായി എൽഡിഎഫ് ആരോപിച്ചു. ഇത് അംഗീകരിച്ച് പോകാനില്ല. തുറമുഖ നിർമ്മാണം തടസപ്പെടുത്തുന്ന നടപടിയിൽ നിന്ന് പിന്മാറണമെന്നും ഇ പി ജയരാജൻ ആവശ്യപ്പെട്ടു.
28/11/2022 പൊലീസ് സ്റ്റേഷൻ ആക്രമണം സ്വാഭാവിക പ്രതികരണമാണെന്നായിരുന്നു സമരസമിതി നിലപാട്. ആക്രമണങ്ങളെ സമരസമിതി ഒഴികെ സർവ്വകക്ഷിയോഗത്തിൽ പങ്കെടുത്തവർ അപലപിച്ചു. പൊലീസ് സ്റ്റേഷൻ ആക്രമണം കേട്ടുകേൾവി ഇല്ലാത്തതാണെന്നും ഇത്തരം പ്രവണത അനുവദിക്കില്ലെന്നും ചർച്ചയിൽ പങ്കെടുത്ത മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. സമരസമിതി ഒഴികെയുള്ള എല്ലാവരും വിഴിഞ്ഞം തുറമുഖം വേണമെന്ന് നിലപാടെടുത്തു

