സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാംഘട്ട ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ചോറ്റാനിക്കര ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ആര് രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ് ആദ്യ ഗോള്‍ അടിച്ചു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കെ കെ സിജു, രജനി മനോഷ്, വാര്‍ഡ് മെമ്പര്‍ പ്രകാശന് ശ്രീധരന്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ കവിത മധു, വൈസ് ചെയര്‍പേഴ്സണ്‍ സിജി മണിയപ്പന് തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടന്ന ഗോള്‍ ചലഞ്ചില്‍ നൂറിലധികം കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്തു.

