ശബരിമല തീര്‍ഥാടകര്‍ക്ക് വിമാനത്തില്‍ നെയ്‌ത്തേങ്ങ കൊണ്ടുപോകാന്‍ അനുമതി

ന്യൂഡല്‍ഹി: ശബരിമല തീര്‍ഥാടകര്‍ക്ക് വിമാനത്തില്‍ കാബിന്‍ ബാഗേജിനൊപ്പം നെയ്‌ത്തേങ്ങ കൊണ്ടുപോകാന്‍ വ്യോമയാന സുരക്ഷാവിഭാഗത്തിന്റെ അനുമതി.
മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്തേക്ക് (ജനുവരി 20 വരെ) മാത്രമാണ് ഈ ഇളവെന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്) വ്യക്തമാക്കി.

ഇരുമുടിക്കെട്ടില്‍ നെയ്‌ത്തേങ്ങ കൊണ്ടുപോകുന്ന ആചാരം പരിഗണിച്ചാണ് ബി.സി.എ.എസിന്റെ തീരുമാനം. എന്നാല്‍, ഇളവ് നല്‍കുന്ന സാഹചര്യത്തില്‍ എക്‌സ്‌റേ, സ്‌ഫോടകവസ്തു പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കും. ദേഹപരിശോധനയുമുണ്ടാകും. തീപിടിക്കുന്ന വിഭാഗത്തിലായതിനാല്‍ വിമാനത്തില്‍ തേങ്ങ കൊണ്ടുപോകാന്‍ നിലവില്‍ വിലക്കുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →