വിലക്ക് വിവാദത്തിനിടെ ലീഗ് നേതാക്കളുമായുള്ള ചര്‍ച്ചക്ക് ശശി തരൂര്‍ പാണക്കാട്ടെത്തി

മലപ്പുറം: കോണ്‍ഗ്രസിലെ അപ്രഖ്യാത വിലക്ക് വിവാദത്തിനിടെ ലീഗ് നേതാക്കളുമായുള്ള ചര്‍ച്ചക്ക് ശശി തരൂര്‍ പാണക്കാട്ടെത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ശശി തരൂരിനെ സ്വീകരിച്ചു. തരൂരിന്റേത് സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പിന്നീട് പ്രതികരിച്ചു. പാണക്കാട് കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തുന്നയാളാണെന്നും മലപ്പുറത്ത് വരുമ്പോഴെല്ലാം പാണക്കാട് സന്ദര്‍ശിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് തവണ എം പിയായ തരൂര്‍ സംസ്ഥാന നേതാവാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ ഭാഗമായാണോ പാണക്കാട് സന്ദര്‍ശനമെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.പൊതു രാഷ്ട്രീയം ചര്‍ച്ച ചെയ്തുവെങ്കിലും കോണ്‍ഗ്രസ് ആഭ്യന്തര രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. മറ്റ് പാര്‍ട്ടികളുടെ ആഭ്യന്ത്ര രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന പതിവ് മുസ്ലിം ലീഗിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതേ സമയം കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനൊന്നും താനില്ലെന്ന് പാണക്കാട് സന്ദര്‍ശന ശേഷം തരൂരും പറഞ്ഞു. കോണ്‍ഗ്രസിലെ നിലവില്‍ തന്നെ ധാരാളം ഗ്രൂപ്പുകളുണ്ട്. ഇനി വേണ്ടത് ഒരുമയുടെ യുനൈറ്റഡ് ഗ്രൂപ്പാണെന്നും അദ്ദേഹം പ്രതികരിച്ചു ഞായറാഴ്ചയാണ് തരൂരിന്റെ മലബാര്‍ പര്യടനം ആരംഭിച്ചത്. ഇതു സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഭിന്നസ്വരം ഉയര്‍ന്നതോടെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഇടപെട്ട് പ്രസ്താവനകള്‍ വിലക്കിയിരുന്നു. തരൂരിനെ ആരും വിലക്കിയില്ലെന്നു സുധാകരന്‍ പറഞ്ഞു. എന്നാല്‍, അദ്ദേഹത്തിന്റെ പര്യടനം ജില്ലാ കമ്മിറ്റികളെ അറിയിച്ചില്ലെന്നു വിമര്‍ശിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →