വനിതാ എസ്‌ഐക്കുനേരെ ആക്രമണം

തൃശൂര്‍ : മദ്യപിച്ചെത്തിയ രണ്ടുപേര്‍ വനിതാ എസ്‌ഐക്കുനേരെ ആക്രമണം നടത്തി. മാള പൊയ്യ ചക്കാട്ടിക്കുന്നിലാണ്‌ ആക്രമണം ഉണ്ടായത്‌. എസ്‌ ഐക്ക്‌ ഒപ്പമുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനും മര്‍ദനമേറ്റിട്ടുണ്ട്‌. 2022 നവംബര്‍ 13 ഞായറാഴ്‌ച വൈകിട്ട ഏഴര മണിയോടെയായിരുന്നു സംഭവം.

സംഭവത്തില്‍ ചക്കാട്ടിക്കുന്ന്‌ സ്വദേശി സുനി (36), മഠത്തുംപടി സ്വദേശി സനോജ്‌ (36) എന്നിവരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. രണ്ടുപേര്‍ മദ്യപിച്ച്‌ ബഹളം ഉണ്ടാക്കുന്നതായി പോലീസിന്‌ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന എസ്‌ഐ അടക്കമുളള സംഘം സ്ഥലത്തെത്തിയപ്പോള്‍ പോലീസുകാര്‍ക്കുനേരെ സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതോടെ പോലീസ്‌ ഇവരെ ബലം പ്രയോഗിച്ച കീഴ്‌പ്പെടുത്തുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →