പാചകവാതകം ചോര്‍ന്ന്‌ പൊളളലേറ്റ്‌ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

ആലപ്പുഴ : ഗ്യാസ്‌ സിലണ്ടര്‍ ചോര്‍ന്ന്‌ തീപടര്‍ന്ന്‌ പൊളളലേറ്റ്‌ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കരുമാടി അജോഷ്‌ ഭവനില്‍ വാടകയ്‌ക്ക്‌ താമസിക്കുന്ന സുനില്‍കുമാര്‍ (50) ആണ്‌ മരിച്ചത്‌. 2022 നവംബര്‍ 11 വെളളിയാഴ്‌ച രാവിലെ ആയിരുന്നു സംഭവം .പുതിയ ഗ്യാസ്‌ സിലണ്ടര്‍ ഘടിപ്പിച്ചശേഷം എയര്‍ കളഞ്ഞ്‌ സ്റ്റൗ പ്രവര്‍ത്തിപ്പിച്ചപ്പോള്‍ പാചകവാതകം ചോരുകയായിരുന്നു.

തീ പടര്‍ന്ന്‌ ഗുരുതര പരിക്കേറ്റ സുനില്‍കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഞായറാഴ്‌ച ഉച്ചയോടെ മരിച്ചു. സുനിലിന്റെ ഭാര്യ സീന(45),മകള്‍ അനുഷ(9) പാചകവാതക വിതരണക്കാരന്‍ ആന്റണി എന്നിവര്‍ക്കും പരിക്കേറ്റിരുന്നു, മകന്‍ അമൃതേഷ്‌ ഈ സമയം സ്ഥലത്തില്ലായിരുന്നതിനാല്‍ അപകടത്തില്‍പെടാതെ രക്ഷപെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →