തൃശ്ശൂർ: കുന്നംകുളത്ത് എസ്എഫ്ഐ – കെഎസ്‍യു സംഘർഷം. സംഘർഷത്തിൽ നാല് കെ എസ് യൂ പ്രവർത്തകർക്ക് പരിക്കേറ്റു. വെള്ളറക്കാട് സ്വദേശികളായ ആഷിക്, ഫാദിൽ, റിസ്വാൻ, ചിറമനങ്ങാട് സ്വദേശി അബ്ദുൽ മജീദ് എന്നിവർക്കാണ് പരിക്കേറ്റത്. മരത്തംകോട് സ്കൂളിന് സമീപത്തായിരുന്നു സംഘർഷം. സംഭവത്തിൽ കുന്നംകുളം പോലീസ് കേസെടുത്തു.
തൊഴിയൂർ ഐസിഎ കോളേജിലെ വിദ്യാർത്ഥിയായ ഫാദിൽ തിരഞ്ഞെടുപ്പ് റിസൾട്ട് വന്ന ദിവസം എസ്എഫ്ഐ യുടെ കൊടി നശിപ്പിച്ചെന്ന് ആരോപണം ഉണ്ടായിരുന്നു. ഇതിനെ തുടർന്നുള്ള തർക്കമാണ് ഇന്ന് സംഘർഷത്തിൽ എത്തിയത്. എസ്എഫ് ഐ പ്രവർത്തകർ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് കെഎസ്‍യു ആരോപിച്ചു. പരിക്കേറ്റ വിദ്യാർത്ഥികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.