റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്യൂൺ സ്കൂളിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ : അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

November 13, 2022 - 7:25 am

തിരുവനന്തപുരം: സ്കൂളിനുള്ളിൽ പ്യൂണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിമൂട് നവ്യാ ഭവനിൽ നവീൻ (24) ആണ് മരിച്ചത്. കാട്ടാക്കട പിആർ വില്യം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്യൂൺ ആണ് മരിച്ച നവീൻ. 2022 നവംബർ 12 ശനിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം നടന്നതെന്നാണ് പൊലീസ് നിഗമനം.

കഴിഞ്ഞ മൂന്നുവർഷമായി നവീൻ പിആർ വില്യം ഹയർ സെക്കൻഡറി സ്‌കൂളിൽ ജോലി നോക്കി വരികയായിരുന്നു. കുറച്ച് മാസങ്ങൾക്കു മുമ്പ് നടന്ന അപകടത്തെ തുടർന്ന് വിശ്രമത്തിൽ ആയിരുന്ന നവീൻ രണ്ടാഴ്ച മുൻപാണ് തിരികെ ജോലിക്ക് പ്രവേശിച്ചത്. നവീന്റെ അച്ഛനും ഇതേ സ്‌കൂളിലെ ക്ലർക്ക് ആയിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ അന്വേഷണം നടത്തിയതിന് ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകൂ എന്ന് പൊലീസ് പറഞ്ഞു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *