അതിര്‍ത്തിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി ചൈനീസ് പ്രകോപനം

ഇറ്റാനഗര്‍: അതിര്‍ത്തി മേഖലയില്‍ പ്രകോപനവുമായി ചൈന വീണ്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി സംശയം. ചൈനയില്‍ ഉത്ഭവിച്ച് അരുണാചല്‍ പ്രദേശിലൂടെ ഒഴുകുന്ന സിയാങ് നദിയിലെ ജലം കലങ്ങിമറിഞ്ഞതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. മൂന്ന്-നാല് ദിവസമായി നദിയിലെ ജലത്തിനു നിറവ്യത്യാസമുണ്ട്. മേഖലയില്‍ മഴപെയ്തിട്ടും ദിവസങ്ങളായി. ഇതോടെയാണു വെള്ളം കലങ്ങാന്‍ കാരണം ചൈനീസ് പ്രദേശത്ത് നിര്‍മിതി തകൃതിയാണെന്ന സംശയത്തിനു ബലംപകര്‍ന്നത്. കലങ്ങിയൊഴുകുന്ന നദീജലത്തില്‍ ചെളിയുടെ അംശം കൂടുതലാണെന്ന് കിഴക്കന്‍ സിയാങ് ജില്ലാ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നദീതീരത്ത് ഖനനം ഉള്‍പ്പെടെയുള്ളവ നടക്കുന്നതാകാം വെള്ളം കലങ്ങാന്‍ കാരണം. ചൈനീസ് മേഖലയില്‍ മണ്ണിടിച്ചിലുണ്ടായാലും ഇത്തരം സാഹചര്യമുണ്ടാകാമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →