കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാളിനെതിരേ നടന്ന ഐ.എസ്.എല്‍. ഫുട്ബോള്‍ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിക്ക് ഏകപക്ഷീയമായ ഒരു ഗോള്‍ ജയം. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വഫ ഹാഖാമാനേഷിയാണു ഗോളടിച്ചത്.ഒരുപാട് അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാന്‍ കഴിയാത്തത് ഈസ്റ്റ് ബംഗാളിനു തിരിച്ചടിയായി.
ഒന്നാം പകുതി ഗോള്‍രഹിതമായി. 69-ാം മിനിറ്റില്‍ ഒരു സെറ്റ് പീസില്‍ നിന്നാണ് വഫ ചെന്നൈയിനെ മുന്നിലെത്തിച്ചത്. ഗോളടിക്കും മുമ്പ് തന്നെ മഞ്ഞ കാര്‍ഡ് വാങ്ങിയിരുന്ന വഫ ഗോളടിച്ച ശേഷം ജേഴ്സി മാറ്റി ഗോളാഘോഷിച്ചത് താരത്തിന്റെ രണ്ടാം മഞ്ഞ കാര്‍ഡി കലാശിച്ചു. അതോടെ ചെന്നൈയിന്‍ പത്തു പേരുമായി കളിക്കേണ്ടി വന്നു. പിന്നാലെ സാര്‍തക് ഗൗലി ചുവപ്പ് കാര്‍ഡ് കണ്ടതോടെ ഈസ്റ്റ് ബംഗാളും പത്തു പേരായി. ചെന്നൈയിന്റെ ലീഗിലെ രണ്ടാം ജയമാണിത്. ഏഴ് പോയിന്റുമായി അവര്‍ അഞ്ചാം സ്ഥാനത്തായി. ഈസ്റ്റ് ബംഗാള്‍ മൂന്ന് പോയിന്റുമായി പത്താം സ്ഥാനത്താണ്.

