ഉത്തരാഖണ്ഡില്‍ നടക്കുന്ന 48ാമത് ജൂനിയര്‍ (ബോയ്സ്) നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും, ജാര്‍ഖണ്ഡിലും നടക്കുന്ന 32ാമത് സബ്ജൂനിയര്‍ (ബോയ്സ് ആന്റ് ഗേള്‍സ്) നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുക്കേണ്ട കേരള കബഡി ടീമിന്റെ സെലക്ഷന്‍ ട്രയല്‍സ് നവംബര്‍ 7,8 തീയ്യതികളില്‍ രാവിലെ 8 മുതല്‍ ആറ്റിങ്ങല്‍ ശ്രീപാദം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. പ്രായപരിധി ജൂനിയര്‍ ബോയ്സ് 2022 നവംബര്‍ 20ന് 20 വയസ്സ് കവിയാന്‍ പാടില്ല. സബ് ജൂനിയര്‍ ബോയ്സ് ആന്റ് ഗേള്‍സ് 2022 ഡിസംബര്‍ 31ന് 16 വയസ്സ് കവിയാന്‍ പാടില്ല. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ ആധാര്‍ കാര്‍ഡ്, 3 പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കൃത്യസമയത്ത് തന്നെ സ്റ്റേഡിയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0471 2330167.