സമ്പൂര്‍ണ വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കമായി

കൊയിലാണ്ടി: നഗരസഭയുടെ നേതൃത്വത്തില്‍ തെരുവുനായ്ക്കളുടെ സമ്പൂര്‍ണ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി.സുധ ഉദ്ഘാടനം ചെയ്തു.

നഗരസഭാ വെറ്ററിനറി വിഭാഗത്തിന്റെയും നായ പിടുത്തക്കാരുടെയും നേതൃത്വത്തിലാണ് വാക്‌സിനേഷന്‍ നടപ്പാക്കുക. ആദ്യ ദിനത്തില്‍ മുപ്പതോളം തെരുവുനായകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി.

ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.ഇ.ഇന്ദിര, ഇ.കെ.അജിത്ത്, വെറ്റിനറി ഡോക്ടര്‍ ഗീത, ലൈഫ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ആര്‍.റജി, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ പി.ആര്‍ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.


Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →