കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ പുനര്‍വിചാരണ ഈ മാസം പത്തിനു ആരംഭിക്കും. സാക്ഷികളെ വിസ്തരിക്കാനുള്ള തീയതി വിചാരണകോടതി നിശ്ചയിച്ചു.
ഡിസംബര്‍ ആറുവരെ വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടികയാണ് കോടതി തയാറാക്കിയത്. വിചാരണക്ക് ഹാജരാവാന്‍ 36 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചു. മഞ്ജു വാര്യര്‍, കേസിലെ സാക്ഷിയായ സാഗര്‍ വിന്‍സെന്റ്, പള്‍സര്‍ സുനിയുടെ സഹതടവുകാരന് ജിന്സണ് എന്നിവര്‍ക്ക് നേരത്തെ വിസ്തരിച്ചെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി സമന്‍സ് അയച്ചില്ല. ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
യുവനടിയെ ആക്രമിച്ച കേസ് പുനര്‍വിചാരണ 2022 നവംബര്‍ പത്തിനു ആരംഭിക്കും
