യു.എ.പി.എ. ചുമത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കീഴടങ്ങി

കട്ടപ്പന: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനു പിന്നാലെ ഇടക്കി ബാലന്‍പിള്ള സിറ്റിയില്‍ മാര്‍ച്ച് നടത്തിയതിനു യു.എ.പി.എ. ചുമത്തപെട്ട രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രാമക്കല്‍മേട്, ഇടത്തറമുക്ക് ഓണമ്പള്ളില്‍ ഷെമീര്‍ (28), ബാലന്‍പിള്ളസിറ്റി വടക്കേത്താഴെ വി.എസ്. അമിര്‍ഷാ (25) എന്നിവരാണു കട്ടപ്പന ഡിവൈ.എസ്.പി. വി.എസ്. നിഷാദ് മോനു മുമ്പില്‍ കീഴടങ്ങിയത്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിനു പിന്നാലെ കഴിഞ്ഞ സെപ്റ്റംബര്‍ 28ന് ഇവര്‍ രാമക്കല്‍മേട് ബാലന്‍പിള്ള സിറ്റിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് അനുകൂമായി മുദ്രാവാക്യം വിളിച്ചു മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്നാണു നെടുംകണ്ടം പോലീസ് ഇവര്‍ക്കെതിരേ യു.എ.പി.എ ചുമത്തി കേസ് എടുത്തത്. തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ ഇന്നലെ കട്ടപ്പനയിലെത്തി കീഴടങ്ങുകയായിരുന്നു.

Share
അഭിപ്രായം എഴുതാം