തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് ലഭിച്ച കീടനാശിനിയുടെ ലേബല്‍ കാപിക്കിന്റേതല്ലെന്ന് പോലീസ്. മറ്റൊരു കീടനാശിനിയുടെ ലേബലാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ ഷാരോണിന് നല്‍കിയ കഷായത്തില്‍ മറ്റ് കീടനാശിനികളും കലര്‍ത്തിയിരുന്നോയെന്ന് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.ഷാരോണിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കീടനാശിനി വാങ്ങിയ കുപ്പി രാമവര്‍മന്‍ചിറയിലെ കുളത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍ കുമാറാണ് കുപ്പി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തത്.ഗ്രീഷ്മ ആദ്യം കുപ്പി ഉപേക്ഷിച്ചത് വീടിന് പിന്‍വശത്തായിരുന്നു. ഇവിടെനിന്ന് അമ്മാവന്‍ നിര്‍മല്‍ കുമാറാണ് കുപ്പി കുളത്തില്‍ കൊണ്ടിട്ടതെന്നാണ് പ്രതികളുടെ മൊഴിയില്‍ നിന്ന് വ്യക്തമായത്. ഇത് അടക്കമുള്ള പ്രതികള്‍ പൊലീസിനോട് വിശദീകരിച്ചു. നാല് കുപ്പികളാണ് വീട്ടില്‍ നടന്ന തെളിവെടുപ്പില്‍ കണ്ടെത്തിയത്. ഒരു കുപ്പിയില്‍ പച്ചനിറത്തിലുള്ള ദ്രാവകത്തിന്റെ അംശമുണ്ടായിരുന്നു.
ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് ലഭിച്ച കീടനാശിനിയുടെ ലേബല്‍ കാപിക്കിന്റേതല്ലെന്ന് പോലീസ്
