കാട്ടുപോത്തിനെ വേട്ടയാടി മാംസം വിൽപ്പന; മലപ്പുറത്ത് ഒരാൾ പിടിയിൽ

മലപ്പുറം: കാട്ടുപോത്തിനെ വേട്ടയാടി മാംസം വിൽപ്പന നടത്തിയ കേസിൽ ഒരാൾ പിടിയിൽ. മലപ്പുറം പാലേമാട് മുല്ലപ്പടി സ്വദേശി മുണ്ടശ്ശേരി ബീരാൻ (52) ആണ് പിടിയിലായത്. ഒളിവിലായിരുന്ന പ്രതിയെ 28/10/22 വെള്ളിയാഴ്ച പുലർച്ചെയാണ് വീട്ടിൽ നിന്നും വനം വകുപ്പ് പിടികൂടിയത്.

പടുക്ക ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ബീരാനും മറ്റ് എട്ടു പേരുമടങ്ങിയ സംഘം 2021 ഒക്ടോബറിലാണ് കാട്ടുപോത്തിനെ പിടിച്ചത്. മറ്റ് 8 പ്രതികളെ വനം വകുപ്പ് നേരത്തെ പിടികൂടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →