കണ്ണൂര്‍: പാനൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാവുന്നു. കുസാറ്റ് പോളിമര്‍ ആന്‍ഡ് റബര്‍ ടെക്നോളജി എച്ച്.ഒ.ഡി. പ്രശാന്ത് രാഘവന്‍ എന്ന അധ്യാപകന്‍ രണ്ടുദിവസംമുമ്പ് പോസ്റ്റ് ചെയ്ത വരികളാണു വിവാദമായത്.
‘അവള്‍ തേച്ചു അവന്‍ ഒട്ടിച്ചു’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്. അധ്യാപകന്‍ ഇതുവരെ പോസ്റ്റ് പിന്‍വലിക്കാന്‍ തയാറാവാത്ത സാഹചര്യത്തില്‍ എസ്.എഫ്.ഐ. ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി. അധ്യാപകന്‍ മാപ്പ് പറയണമെന്ന് എസ്.എഫ്.ഐ. ആവശ്യപ്പെട്ടു.

