നേപ്പാള്‍ സ്വദേശിനിയെ കഴുത്തറുത്ത് പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞു

കൊച്ചി: നഗരത്തെ നടുക്കി വീണ്ടും കൊലപാതകം. യുവതിയെ കഴുത്തറുത്ത് കൊന്ന് പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. നഗരമധ്യത്തില്‍ എളംകുളത്തെ വാടകവീട്ടിലാണ് സംഭവം. യുവതി നേപ്പാള്‍ സ്വദേശിയായ ലക്ഷ്മിയാണെന്നാണ് (32) പോലീസ് പറഞ്ഞു. ഒപ്പം താമസിച്ചിരുന്ന നേപ്പാള്‍ സ്വദേശിയായ റാം ബഹാദൂറിനെ (46) തെരയുകയാണ്. ഇരുവരും ഒന്നരവര്‍ഷമായി ഇവിടെ കഴിഞ്ഞുവരികയാണ്.

വീട് വാടകയ്ക്കു എടുത്തപ്പോള്‍ ഇവര്‍ നല്‍കിയ മൊെബെല്‍ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. വിലാസവും മറ്റു തിരിച്ചറിയല്‍ രേഖകളും തെറ്റാണെന്ന് പ്രാഥമികാന്വേഷണത്തില്‍ നിന്ന് വ്യക്തമായി. യുവാവും യുവതിയും പരസ്പരം വഴക്കിടുന്ന പതിവുണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു. വഴക്കും ബഹളവും ശല്യമായതോടെ വീടൊഴിയാന്‍ ഉടമ ആവശ്യപ്പെട്ടിരുന്നു. അഞ്ചു ദിവസമായി വീട് അടഞ്ഞുകിടക്കുകയായിരുന്നു. 24-ന് വീടിനുള്ളില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് തുണികൊണ്ട് വരിഞ്ഞുമുറുക്കി കെട്ടിയിരിക്കുന്നു. മൃതദേഹത്തിനു അഞ്ചുദിവസത്തെ പഴക്കമുണ്ട്. രണ്ടരമാസത്തിനിടെ കൊച്ചി നഗരത്തില്‍ നടക്കുന്ന എട്ടാമത്തെ കൊലപാതകമാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →