സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് ആപ്പ് ഇനി തൃക്കാക്കരയിലും ജില്ലാ കളക്ടർ ഫ്ളാഗ് ഓഫ് ചെയ്തു

തൃക്കാക്കര നഗരസഭയിൽ ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം മൊബൈൽ ആപ്ലിക്കേഷന്റെ കസ്റ്റമർ എൻറോൾമെന്റ് ക്യാംപയിൻ ആരംഭിച്ചു. കാക്കനാട് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ഡോ. രേണു രാജ് ഫ്ലാഗ് ഓഫ് ചെയ്തു. ക്യാംപയിന്റെ ഭാഗമായി ഭാരത മാതാ കോളേജിലെ 750 വിദ്യാർത്ഥികളാണ് ഹരിത കർമസേനയോടൊപ്പം കസ്റ്റമർ എൻറോൾമെന്റിനായി അണിനിരക്കുന്നത്. വിദ്യാർത്ഥികളും ഹരിത കർമസേന അംഗങ്ങളും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു നഗരസഭയുടെ പല ഭാഗങ്ങളിലായാണ് എൻറോൾമെന്റ് സർവേ നടത്തുന്നത്. ഗൃഹനാഥന്റെ പേര്, മേൽവിലാസം തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടെ മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട 42 ചോദ്യങ്ങളാണ് സർവേയിൽ ഉണ്ടാകുക. 

ശു​ചി​ത്വ മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, അവ​യു​ടെ ഭൗ​തി​ക സാ​മ്പ​ത്തി​ക പു​രോ​ഗ​തി, പൊതു​ജ​ന​ങ്ങ​ള്‍ക്കാ​യു​ള്ള പ​രാ​തി പരിഹാ​ര സെല്‍ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന ഘ​ട​ക​ങ്ങ​ള്‍ ഉള്‍പ്പെടുത്തി മാ​ലി​ന്യ സം​സ്‌​ക​ര​ണ മേ​ഖ​ല​യി​ലെ ഓരോ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ഓണ്‍ലൈ​നാ​യി സംസ്ഥാ​നത​ലം മു​ത​ല്‍ വാ​ര്‍ഡ്ത​ലം വ​രെ മോണിറ്റ​ര്‍ ചെ​യ്യുന്ന സംവിധാനമാ​ണ് കെല്‍ട്രോണി​ന്റെ സാ​ങ്കേ​തിക സ​ഹാ​യ​ത്തോ​ടെ നട​പ്പാ​ക്കു​ന്ന ഹ​രി​ത മി​ത്രം ഗാ​ര്‍ബേ​ജ് ആ​പ്. നഗരസഭയിലെ 30,000 വീടുകളിലും 2900 സ്ഥാപനങ്ങളിലും ക്യു.ആർ കോഡ് പതിച്ച് ഹരിത മിത്രം സ്മാർട്ട് മോണിറ്ററിംഗ് സിസ്റ്റം മൊബൈൽ ആപ്ലിക്കേഷന്റെ പ്രവർത്തനം ആരംഭിക്കും. 

നവകേരളം കർമ്മ പദ്ധതി ജില്ലാ കോ-ഓഡിനേറ്റർ എസ്. രഞ്ജിനി സ്വാഗതം പറഞ്ഞു. തൃക്കാക്കര നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റഷീദ് ഉള്ളമ്പിള്ളി, കൗൺസിലർമായ എം.ജെ ഡിക്സൻ, ഷാജി വാഴക്കാല, ലാലി ജോഫിൻ, സി.സി വിജു, അഡ്വ. ഹസീന ഉമ്മർ, ഷാന അദ്ബു, മിനൂപ്, സുമ മോഹനൻ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ ധന്യ ജോസി, ഭാരത മാതാ കോളേജിനെ പ്രധിനിധീകരിച്ച്  ഫാ. ജിനിച്ചൻ കർത്താനം, ലിസ്സി കാച്ചപ്പിള്ളി, ജോൺസൻ, ഷീന രാജൻ ഫിലിപ്പ്, ടോണി, സൂരജ്‌, ആൻമേരി, ഡിജോ ജോർജ്ജ്, ജോഷി വർഗ്ഗീസ്  പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →