കോഴിക്കോട്: ലൈംഗികപീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യപേക്ഷ റദ്ദാക്കിയതിന് തുടര്‍ന്നാണിത്. മുന്‍കൂര്‍ ജാമ്യപേക്ഷ റദ്ദാക്കിയ ഹൈക്കോടതി ഏഴ് ദിവസത്തിനുള്ളില്‍ കീഴടങ്ങടണമെന്നാണ് നിര്‍ദേശിച്ചത്.
കൊയിലാണ്ടി പൊലീസിന് മുമ്പാകെയാണ് സിവിക് ചന്ദ്രന്‍ കീഴടങ്ങിയത്. ഒരു ലക്ഷം രൂപയും രണ്ടു പേരുടെ ആള്‍ജാമ്യവും നല്‍കിയാല്‍ സിവിക് ചന്ദ്രന് ഇന്ന് സ്റ്റേഷന്‍ ജാമ്യം ലഭിക്കും. എല്ലാ ശനിയാഴ്ചയും കൊയിലാണ്ടി സ്റ്റേഷനിലെത്തി ഒപ്പുവയ്ക്കണമെന്നും നിര്‍ദേശമുണ്ട്. സിവിക്കിനെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ പീഡനക്കേസിലാണ് ഇപ്പോള്‍ ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.2020ല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കോഴിക്കോട്ടുകാരിയായ യുവ എഴുത്തുകാരിയുടെ പരാതി. ഹയര്‍ സെക്കന്‍ഡറി അധ്യാപികയും എഴുത്തുകാരിയുമായ വ്യക്തിയുടെ പരാതിയിലാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ കേസെടുത്തത്.ആദ്യം രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ കോഴിക്കോട് ഡിവൈഎസ്പിക്ക് മുമ്പാകെ സിവിക് ചന്ദ്രന്‍ ഈ മാസം 25ന് ഹാജരാവും. സിവിക് ചന്ദ്രനെതിരെ ആദ്യത്തെ പീഡന കേസ് രജിസ്റ്റര്‍ ചെയ്യുന്നത് 2022 ജൂലായ് 15നാണ്.