ഭോപാല്‍: മധ്യപ്രദേശില്‍ ബസ് നിര്‍ത്തിയിട്ട ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു.അപകടത്തില്‍ 40 പേര്‍ക്കു പരുക്കേറ്റു. റീവ ജില്ലയിലെ സുഹാഗിയിലാണ് അപകടം നടന്നത്. ഹൈദരാബാദില്‍നിന്ന് ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലേക്ക് പോവുകയായിരുന്നു ബസ്. നൂറോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.ബസ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കിലേക്കു ഇടിച്ചു കയറുകയായിരുന്നു. പരുക്കേറ്റവരെ സുഹാഗിയിലെയും റീവയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു