റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നീലക്കുറിഞ്ഞി; സഞ്ചാരികള്‍ക്ക് നിയന്ത്രണം

October 21, 2022 - 12:33 pm

മൂന്നാര്‍:ഇടുക്കിയിൽ നീലക്കുറിഞ്ഞി സന്ദര്‍ശിക്കുന്നയാളുകള്‍ 2022 ഒക്ടോബര്‍ 22, 23, 24 തിയതികളില്‍, മൂന്നാര്‍, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളില്‍ നിന്നും വിനോദ സഞ്ചാരികള്‍ വരുന്ന ബസ്സുകളും ട്രാവലറുകളും പൂപ്പാറ ജംഗ്ഷനില്‍ നിര്‍ത്തി, കെഎസ്ആര്‍ടിസി ഫീഡര്‍ ബസ്സുകളില്‍ സന്ദര്‍ശന സ്ഥലത്തേക്ക് പോകേണ്ടതും അപ്രകാരം തിരികെ പൂപ്പാറ ജംഗ്ഷനിലേക്കും പോകേണ്ടതാണ്. കുമളി, കട്ടപ്പന, നെടുംകണ്ടം ഭാഗങ്ങളില്‍ നിന്നും വിനോദ സഞ്ചാരികള്‍ വരുന്ന ബസ്സുകളും, ട്രാവലറുകളും ഉടുമ്പന്‍ചോല ജംഗ്ഷനില്‍ നിര്‍ത്തി കെഎസ്ആര്‍ടിസി ഫീഡര്‍ ബസ്സുകളില്‍ സന്ദര്‍ശന സ്ഥലത്തേക്ക് പോകേണ്ടതും തിരികെ ഉടുംമ്പന്‍ചോല ജംഗ്ഷനിലേക്കും പോകേണ്ടതാണ്. പ്രവേശന സമയം രാവിലെ 6.00 മണിമുതല്‍ വൈകി 4.00 മണി വരെയാണ്. നീലക്കുറിഞ്ഞി സന്ദര്‍ശിക്കുന്നയാളുകള്‍ മെയിന്‍ ഗേറ്റ് വഴി മാത്രം കയറുകയും ഇറങ്ങുകയും ചെയ്യുക. നീലക്കുറിഞ്ഞി പൂക്കള്‍ പറിക്കുന്നത് ശിക്ഷാര്‍ഹമാണ്. യാതൊരുകാരണവശാലും പ്ലാസ്റ്റിക്ക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയാതെ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുക. എല്ലാ ചെറിയ വാഹനങ്ങളും പോലീസിന്റെ നിര്‍ദ്ദേശാനുസരണം പാര്‍ക്ക് ചെയ്യേണ്ടതാണ്.

മൂന്നാര്‍, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളില്‍ നിന്നും നെടുംകണ്ടം ഭാഗത്തേക്ക് പോകേണ്ട വിനോദ സഞ്ചാരികള്‍ അല്ലാത്ത യാത്രക്കാര്‍ പൂപ്പാറ, മുരിക്കുതൊട്ടി, സേനാപതി, വട്ടപ്പാറ വഴി പോകേണ്ടതാണ്. കുമളി, കട്ടപ്പന, നെടുംകണ്ടം ഭാഗങ്ങളില്‍ നിന്നും പൂപ്പാറ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാര്‍ ഉടുമ്പന്‍ചോല, വട്ടപ്പാറ, സേനാപതി വഴി പോകേണ്ടതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *