കാര്‍ഷിക യന്ത്രവല്‍ക്കരണം സ്മാം പദ്ധതി: രജിസ്ട്രേഷന്‍ ആരംഭിച്ചു

കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി (സ്മാം)യില്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. കര്‍ഷകര്‍ക്ക് agrimachinery.nic.in എന്ന വെബ്സൈറ്റില്‍ക്കൂടി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, കരം ഒടുക്കിയ രസീത്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നീ രേഖകള്‍ ആവശ്യമാണ്. എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജാതി തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രംകൂടി ആവശ്യമാണ്. ചെറുകിട നാമമാത്രകര്‍ഷകര്‍, വനിതകള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് ഈ പദ്ധതിയിലൂടെ ആനുകൂല്യം ലഭിക്കും.

അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍, അംഗീകൃത പാടശേഖരസമിതികള്‍, കാര്‍ഷിക കര്‍മ്മസേനകള്‍ തുടങ്ങിയവയ്ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പരമാവധി 10 ലക്ഷം രൂപവരെയുള്ള പ്രോജക്റ്റുകള്‍ക്ക് 80 ശതമാനം വരെയും സബ്സിഡി നിബന്ധനകളോടെ അനുവദിക്കും. കാര്‍ഷികയന്ത്രങ്ങളുടെ വാടകകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് സംരംഭകര്‍ക്ക് പരമാവധി 40 ശതമാനം വരെ സബ്സിഡി നല്‍കും.

ഒരു ഗുണഭോക്താവിന് ഒരുസാമ്പത്തിക വര്‍ഷത്തില്‍ രണ്ട് ഉപകരണങ്ങള്‍ മാത്രമാണ്അനുവദിക്കുന്നത്. പദ്ധതിയുടെ മാര്‍ഗിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അംഗീകരിച്ചിട്ടുളള വിതരണക്കാരില്‍ നിന്ന് മാത്രമേ മുന്‍ഗണനാടിസ്ഥാനത്തില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങുവാന്‍ കഴിയുകയുള്ളുവെന്നും കൃഷി അസി. എക്സി. എഞ്ചിനീയര്‍ അറിയിച്ചു.

ഫോണ്‍:കൃഷി അസി. എക്സി. എഞ്ചിനീയര്‍: 8281211692, കൃഷി അസി. എക്സി. എഞ്ചിനീയര്‍ :7510250619, ടെക്നിക്കല്‍ അസിസ്റ്റന്റ് :6282516897, 9496836833.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →