പടിഞ്ഞാറത്തറ: നിരവധി മോഷണ കേസുകളിലെ പ്രതിയെ പടിഞ്ഞാറത്തറ പോലീസ് മൈസൂരുവില്‍ നിന്ന് പിടികൂടി. കുപ്പാടിത്തറ കുന്നത്ത് ഇജ്ലാന്‍ (30) നെയാണ് മൈസൂരില്‍ ഒളിവില്‍ കഴിയവെ പടിഞ്ഞാറത്തറ എസ്.ഐ. ഇ.കെ. അബൂബക്കറും സംഘവും അറസ്റ്റ് ചെയ്തത്. പടിഞ്ഞാത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്പാടിത്തറ, കാവും മന്ദം എന്നിവിടങ്ങളില്‍ നിന്ന് രണ്ട് ബൈക്കുകള്‍ മോഷ്ടിച്ച കേസുമായി ബന്ധപ്പെട്ടാണ് നിലവിലെ അറസ്റ്റ്. ഇയാള്‍ക്കെതിരെ ക്ഷേത്രങ്ങളില്‍ നടത്തിയ മോഷണമുള്‍പ്പെടെ നിരവധി കേസുകളുണ്ട്. പോലീസ് സംഘത്തില്‍ സി.പി.ഒ മാരായ ശ്രീജേഷ്, സജീര്‍, വിജിത്ത്, ജംഷീര്‍, അനില്‍കുമാര്‍ ഉണ്ടായിരുന്നു.
വയനാട്ടില്‍ നിരവധി മോഷണ കേസുകളിലെ പ്രതി പിടിയില്‍
