ഇ.പി. ജയരാജന്റെ മുന്‍ പഴ്‌സണല്‍ സ്റ്റാഫംഗം പോക്‌സോ കേസില്‍ അറസ്റ്റില്‍

പരിയാരം: പ്ലസ്ടു വിദ്യാര്‍ഥിനിക്കു വാട്‌സാപ്പില്‍ അശ്ലീലസന്ദേശം അയച്ച കായികാധ്യാപകനെ പോക്‌സോ നിയമപ്രകാരം പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. ഓലയമ്പാടി കാര്യപ്പള്ളി സ്വദേശിയും കുളപ്പുറത്ത് താമസക്കാരനുമായ കെ.സി. സജീഷിനെയാണ് (39) അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം പാതിരാത്രിയിലാണ് വിദ്യാര്‍ഥിനി ഉപയോഗിക്കുന്ന മാതാവിന്റെ ഫോണിലേക്ക് ഇയാള്‍ സന്ദേശം അയച്ചത്. വിദ്യാര്‍ഥിനി വിവരം വീട്ടില്‍ പറഞ്ഞതോടെ ബന്ധുക്കള്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പലിനു പരാതി നല്‍കി. പ്രിന്‍സിപ്പല്‍ പരാതി പോലീസിനു കൈമാറിയതോടെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. പെണ്‍കുട്ടി പരാതി നല്‍കിയതറിഞ്ഞതോടെ ഒളിവില്‍പോയ അധ്യാപകന്‍ ചെറുകുന്നിലെ ഒരു കിണറ്റില്‍ ചാടി അത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തി.
അധ്യാപകന്‍ ബുധനാഴ്ച രാത്രി മാടായിപ്പാറയില്‍ ഉണ്ടെന്നറിഞ്ഞതോടെയാണു പരിയാരം പോലീസ് പഴയങ്ങാടി പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്. സജീവ സി.പി.എം. പ്രവര്‍ത്തകനായ ഇയാള്‍ കെ.എസ്.ടി.എ. ഭാരവാഹിയുമാണ്.നേരത്തെ ഇ.പി. ജയരാജന്‍ കായികമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ഇയാളെ സ്വഭാവദൂഷ്യത്തെത്തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →