തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി. വിജയ് സാഖറെ എന്‍ഐഎയിലേക്ക്. എന്‍ഐഎ. ഐജിയായാണ് അദ്ദേഹത്തിന്റെ നിയമനം. അഞ്ച് വര്‍ഷത്തേക്കാണ് ഡെപ്യൂട്ടേഷന്‍. അല്‍പ്പം മുമ്പാണ് നിയമന ഉത്തരവ് പുറത്തിറങ്ങിയത്. എ ഡി ജി പി പദവിയില്‍ പകരം ആരെ നിയമിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. നിലവില്‍ വിദേശത്തുള്ള മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
എഡിജിപി. വിജയ് സാഖറെ ഇനി എന്‍ഐഎ. ഐജി
