ഇന്ത്യന്‍ വിദ്യാര്‍ഥി യു.എസില്‍ കൊല്ലപ്പെട്ടു: കൊറിയക്കാരന്‍ കസ്റ്റഡിയില്‍

വാഷിങ്ടണ്‍: യു.എസിലെ ഇന്ത്യാനയില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. ഇരുപതുകാരനായ വരുണ്‍ മനീഷ് ഛേദയെയാണ് കോളജ് വളപ്പിലെ ഹാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊറിയക്കാരനായ റൂംമേറ്റിനെ കസ്റ്റഡിയിലെടുത്തു.

ഇന്ത്യാനയിലെ പര്‍ഡ്യൂ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയാണ് മനീഷ് ഛേദ. കാമ്പസിന്റെ പടിഞ്ഞാറേ അറ്റത്തുള്ള മക്കുച്ചിയോണ്‍ ഹാളില്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ഇതേ കോളജിലെ മറ്റൊരു വിദ്യാര്‍ഥിയായ ജിമിന്‍ ജിമ്മി ഷായാണ് അറസ്റ്റിലായത്. മൂര്‍ച്ചയുള്ള ആയുധത്താല്‍ ഉണ്ടായ പരിക്കുകളാണ് ഛേദയുടെ മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →