തിരുവനന്തപുരം : വടക്കഞ്ചേരിയിലെ ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി 2022 ഒക്ടോബർ 7 മുതൽ വാഹന പരിശോധന ശക്തമാക്കാൻ ഗതാഗത കമ്മീഷണറുടെ നിർദ്ദേശം. നിയമ ലംഘനം നടത്തുന്ന ബസ്സുകൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും പരിശോധിക്കാൻ നിർദ്ദേശം നൽകി.
അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന വാഹനങ്ങളും പരിശോധിക്കും. ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങളെ പ്രത്യേകം കണ്ടെത്താനാണ് നിർദ്ദേശം. വടക്കഞ്ചേരി അപകടത്തിലെ ഹൈക്കോടതിയുടെ ഇടപടെലിൻറെ കൂടി അടിസ്ഥാനത്തിലാണ് നടപടി

