ന്യൂഡല്‍ഹി: വടക്കഞ്ചേരി റോഡപകടത്തിലെ ജീവഹാനിയില്‍ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കള്‍ക്ക് പി എം എന്‍ ആര്‍ എഫില്‍ നിന്ന് 2 ലക്ഷം രൂപ നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും. മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. മരിച്ചവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു.
വടക്കഞ്ചേരി ദുരന്തം: പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്ന് 2 ലക്ഷം രൂപ ധനസഹായം
