പോപുലർ ഫ്രണ്ട് ബന്ധം : പൊലീസുകാരന് സസ്പെൻഷൻ

കൊച്ചി: നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് എറണാകുളത്ത് പൊലീസുകാരന് സസ്പെൻഷൻ. എറണാകുളം ജില്ലയിലെ കാലടി പോലീസ് സ്റ്റേഷനിലെ സിയാദിനെയാണ് സസ്പെന്റ് ചെയ്തത്. സിവിൽ പൊലീസ് ഓഫീസറാണ് സിയാദ്. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ.

അതേസമയം പോപുലർ ഫ്രണ്ട് പ്രവർത്തകർ ഹർത്താൽ ദിനത്തിൽ നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്ന് 49 പേർ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2390 ആയി. ഇതുവരെ 358 കേസുകൾ രജിസ്റ്റർ ചെയ്തു.

വിവിധ ജില്ലകളിൽ ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തിൽ.

തിരുവനന്തപുരം സിറ്റി – 25, 70,തിരുവനന്തപുരം റൂറൽ – 25, 169,കൊല്ലം സിറ്റി – 27, 196,കൊല്ലം റൂറൽ – 15, 165,പത്തനംതിട്ട – 18, 143, ആലപ്പുഴ – 16, 125,കോട്ടയം – 27, 411,ഇടുക്കി – 4, 54,എറണാകുളം സിറ്റി – 8, 91 ,എറണാകുളം റൂറൽ – 17, 47,തൃശൂർ സിറ്റി – 13, 23,തൃശൂർ റൂറൽ – 27, 48,പാലക്കാട് – 7, 89,മലപ്പുറം – 34, 253,കോഴിക്കോട് സിറ്റി – 18, 93,കോഴിക്കോട് റൂറൽ – 29, 100,വയനാട് – 7, 116,കണ്ണൂർ സിറ്റി – 26, 104 ,കണ്ണൂർ റൂറൽ – 9, 31,കാസർഗോഡ് – 6, 62

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →