മുംബൈ : മലയാളിയും മുംബൈയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ ആനി ശേഖർ അന്തരിച്ചു. 84 വയസായിരുന്നു. അസുഖബാധിതയായി ദീർഘനാളുകളായി ചികിത്സയിലായിരുന്നു.ദക്ഷിണ മുംബൈയിൽ കൊളാബയിൽ നിന്ന് രണ്ട് തവണ നിയമസഭാംഗമായിരുന്നു ആനി ശേഖർ.
കോൺഗ്രസിന്റെ മുംബൈ ഘടകത്തിലെ ജനപ്രിയ നേതാവായിരുന്ന ആനി 45 വർഷത്തോളം വിവിധ പദവികളിൽ പൊതുരംഗത്ത് സേവനമനുഷ്ഠിച്ചു. പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ പഠനത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പഠന കേന്ദ്രങ്ങൾ ആനി ശേഖറിന്റെ സംഭാവനയിൽ പ്രധാനപ്പെട്ടതാണ്. സംസ്‌കാരം 2022 ഒക്ടോബർ 3 തിങ്കളാഴ്ച വൈകിട്ട് 3:30 ക്ക് നടക്കും