പള്ളുരുത്തി: അനധികൃതമായി റേഷൻ ഭക്ഷ്യധാന്യങ്ങൾ കടത്തിയ കേസിൽ യുവാവിനെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പടപ്പ് കട്ടത്തറ വീട്ടിൽ റിൻഷാദിനെയാണ് (31) മട്ടാഞ്ചേരി അസി. പൊലീസ് കമീഷ്ണർ വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിെന്റെ അടിസ്ഥാനത്തിൽ ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ഗുഡ്സ് ഓട്ടോയിൽ കടത്തിയ 50 കിലോ വരുന്ന 20 ചാക്ക് വെള്ള മട്ടയരി റേഷനിങ് അധികൃതരുടെ സാന്നിധ്യത്തിൽ പിടിച്ചെടുത്തു. പള്ളുരുത്തി സബ് ഇൻസ്പെക്ടർ പി.പി. ജസ്റ്റിൻ, സിവിൽ പൊലീസ് ഓഫിസർമാരായ എഡ്വിൻ റോസ്, രഞ്ജിത്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു