കയര്‍ ഭൂവസ്ത്ര ബോധവത്കരണ ശില്പശാല

ആലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക്, ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രധിനികള്‍ എന്നിവര്‍ക്കായി കയര്‍ ഭൂവസ്ത്ര ബോധവത്കരണ ശില്പശാല നടത്തി. കയര്‍ വികസന വകുപ്പും കയര്‍ പ്രോജക്ട് ഓഫീസും ചേര്‍ന്ന് നടത്തിയ പരിപാടി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദന്‍ അധ്യക്ഷത വഹിച്ചു. കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജി. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. ടോമി വിഷയം അവതരിപ്പിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതിശന്‍, കയര്‍ കോര്‍പ്പറേഷന്‍ സെയില്‍സ് മാനേജര്‍ അശ്വിന്‍, കയര്‍ പ്രോജക്ട് ഓഫീസര്‍ കെ.എസ്. വിനയകുമാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ തോമസ് ചാക്കോ എന്നിവര്‍ പങ്കെടുത്തു. കയര്‍ ഭൂവസ്ത്ര വിതാനത്തില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച അമ്പലപ്പുഴ വടക്ക് പഞ്ചായത്തിനെ ശില്പശാലയില്‍
ആദരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →