മോസ്‌കോ: അമേരിക്കയില്‍ നിന്ന് പലായനം ചെയ്ത് റഷ്യയില്‍ അഭയം തേടിയ എഡ്വേര്‍ഡ് സ്‌നോഡനു പൗരത്വം നല്‍കി പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍. നയതന്ത്ര രഹസ്യം വെളിപ്പെടുത്തിയതിന് യു.എസ്. ഭരണകൂടത്തിന്റെ വേട്ടയാടലിനു വിധേയനായ വ്യക്തിയാണു മുപ്പത്തൊമ്പതുകാരനായ സ്‌നോഡന്‍. യു.എസ്. ദേശീയ സുരക്ഷാ ഏജന്‍സിയില്‍ കരാര്‍ ജോലിക്കാരനായിരിക്കെ 2013-ലാണു സ്‌നോഡന്‍ രാജ്യാന്തര-ആഭ്യന്തര നയതന്ത്ര വിവരങ്ങള്‍ പുറത്തുവിട്ടത്. രാജ്യദ്രോഹക്കുറ്റം അടക്കം ചുമത്തി യു.എസ്. ഭരണകൂടം വേട്ടയാടിയതോടെ സ്‌നോഡന്‍ റഷ്യയില്‍ അഭയംതേടി.