റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലഹരിവിരുദ്ധ യോഗം ചേര്‍ന്നു

September 22, 2022 - 8:48 pm

ആലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ലഹരി വിരുദ്ധ യോഗം ചേര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരിക്കെതിരെ കേരളം പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

ജനകീയ പങ്കാളിത്തത്തോടെ ലഹരി ഉപയോഗം ചെറുക്കുകയാണ് ലക്ഷ്യം. പതിനഞ്ചാം വാര്‍ഡില്‍ ചേര്‍ന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം റാണി ഹരിദാസ് അധ്യക്ഷത വഹിച്ചു.

പത്ത്, പതിനൊന്ന്, നാല്, ഏഴ് വാര്‍ഡുകളിലും യോഗം ചേര്‍ന്നു. സി.ഡി.എസ്., എ.ഡി.എസ്. അംഗങ്ങള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, സാംസ്‌കാരിക- സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *