അജിത്തിന്റെ അറുപത്തിയൊന്നാം ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഔദ്യോഗികമായി പ്രഖ്യാപിച്ചു

ബോണി കപൂര്‍ നിര്‍മ്മിച്ച് എച്ച്‌ വിനോദ് സംവിധാനം ചെയ്ത് അജിത്ത് നായകനാകുന്ന അജിത്തിന്റെ അറുപത്തിയൊന്നാം ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഔദ്യോഗികമായി പ്രഖ്യാപിച്ചു.

തുനിവ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.ചോര പുരണ്ട വെള്ള ഷര്‍ട്ടില്‍ നരച്ച മുടിയും സബ്മെഷീന്‍ ഗണ്ണുമായി ഒരു കസേരയില്‍ വിശ്രമിക്കുന്ന അജിത്തിനെയാണ് പോസ്റ്ററില്‍ കണ്ടത്.ടൈറ്റില്‍ റോള്‍ ചെയ്യുന്നതിനുപകരം, അദ്ദേഹത്തിന്റെ ഓഫ് സ്‌ക്രീന്‍ വ്യക്തിത്വത്തെ ചുറ്റിപ്പറ്റിയാണ് സിനിമകള്‍ക്ക് തലക്കെട്ട് നല്‍കുന്നത്.

ഒരു ഹീസ്റ്റ് ത്രില്ലറായ ഈ ചിത്രത്തില്‍ അജിത്ത് വ്യത്യസ്ത ഷേഡുകളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.വീരം, വിവേഗം, നേര്‍ക്കൊണ്ട പാര്‍വൈ, വിശ്വാസം, വാലിമൈ തുടങ്ങിയ ട്രെന്‍ഡ് ഇപ്പോള്‍ തുനിവിലും തുടരുകയാണ്.

ചിത്രത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ലുക്ക് പോസ്റ്ററുകള്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പുറത്തിറങ്ങിയേക്കും.സിനിമയുടെ അവസാനഘട്ട ചിത്രീകരണം വെള്ളിയാഴ്ച ബാങ്കോക്കില്‍ ആരംഭിക്കുന്നതാണ് . തുനിവ് ഒക്ടോബറില്‍ പൂര്‍ത്തിയാകും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →