മലയാളത്തിലുടെ സിനിമ ലോകത്തിലെത്തിയ റോഷന്‍ മാത്യു ഇന്ന് ബോളിവുഡിലും കോളിവുഡിലും തിളങ്ങുകയാണ് ഇപ്പോഴിതാ തെലുങ്കിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം.
മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ റോഷനും ഉണ്ടെന്നാണ് വിവരം. ‘എസ് എസ് എം ബി 28’ എന്നാണ് ചിത്രത്തിന് താല്‍കാലികമായി നല്‍കിയ പേര്.ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയാണ് നായികയായെത്തുന്നത്.
സിനിമയുടെ ചിത്രീകരണം സെപ്റ്റംബര്‍ എട്ടിന് ആരംഭിക്കും. മഹേഷ് ബാബുവും ത്രിവിക്രവും ഇത് മൂന്നാം തവണയാണ് ഒന്നിക്കുന്നത്. സൂര്യദേവര രാധാകൃഷ്ണനാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയാണ് നായികയായെത്തുന്നത്. എസ് തമന്‍ ആണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.