റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷാഫി പറമ്പിൽ എം എൽ എക്കെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി കൗൺസിലർമാർ

August 25, 2022 - 7:34 am

പാലക്കാട്: ഷാഫി പറമ്പിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് വിതരണത്തെ ചൊല്ലി പാലക്കാട് നഗരസഭയിൽ ബഹളം.കോൺഗ്രസ് കൗൺസിലർമാരുടെ വാർഡുകളിൽ മാത്രമാണ് ഷാഫി പറമ്പിൽ വികസന പദ്ധതികൾ നടപ്പിലാക്കുന്നതെന്ന്  ബി ജെ പി അംഗങ്ങൾ ആരോപിച്ചു. ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തിയതോടെ നഗരസഭ യോഗം അലങ്കോലമായി.

പാലക്കാട് നഗരസഭയിൽ ഷാഫി പറമ്പിൽ എം എൽ എക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബി ജെ പി കൗൺസിലർമാർ. ഷാഫി പറമ്പിൽ എം എൽ എയുടെ ആസ്തിവികസന ഫണ്ട് വിനിയോഗത്തിൽ ബി ജെ പി കൗൺസിലർമാരുള്ള വാർഡുകളെ അവഗണിക്കുന്നു എന്നാണ് ബിജെപി അംഗങ്ങളുടെ ആരോപണം. രാഷ്ട്രീയം നോക്കിയാണ് ഷാഫി പറമ്പിൽ ഫണ്ട് അനുവദിക്കുന്നതെന്ന് ബി ജെ പി കൗൺസിലർമാർ ആരോപിച്ചു.

ബി ജെ പി അംഗങ്ങളുടെ ആരോപണങ്ങൾക്കെതിരെ യു ഡി എഫ് രംഗത്ത് വന്നതോടെ ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമായി. പാലക്കാട് നഗരസഭയിൽ നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടും ഷാഫി പറമ്പിൽ എം എൽ എക്കെതിരെ ബിജെപി അംഗങ്ങൾ രംഗത്ത് വന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും യു ഡി എഫ് അംഗങ്ങൾ കുറ്റപ്പെടുത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *