റോഷാക്കിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത് –

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക് . ഈ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഭയത്തിന്റെ മൂടുപടവുമായി എത്തി പ്രേക്ഷകരില്‍ ആകാംക്ഷ ഉളവാക്കിയ ഫസ്‌റ്റ് ലുക്ക് പോസ്റ്റര്‍ പോലെ തന്നെആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് സെക്കന്റ് ലുക്ക് പോസ്റ്ററും . ഇത് സമൂഹമാദ്ധ്യമത്തില്‍ തരംഗമാവുകയാണിപ്പോൾ.

ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദുപണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ആസിഫ് അലി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. നിമിഷ് രവി ആണ് ഛായാഗ്രഹണം.ചിത്രസംയോജനം കിരണ്‍ദാസ്. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്ബനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. രചന സമീര്‍ അബ്ദുള്ള,പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍ എന്നിവർ നിര്‍വഹിക്കുന്നു.ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രം ദുബായിലും കൊച്ചിയിലുമായാണ് ചിത്രീകരിച്ചത്.സെപ്തംബറില്‍ വേഫെറര്‍ ഫിലിംസ് ചിത്രം തിയേറ്ററില്‍ എത്തിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →